തിരുവനന്തപുരം : വെഞ്ഞാറമൂട് നടന്ന അഞ്ച് പേരുടെ കൂട്ടക്കൊലയിൽ കൊലപാതക കാരണത്തെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു. പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്. ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതി അഫാന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. എലിവിഷം കഴിച്ച അഫാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്.
പിതാവിന് 75 ലക്ഷം രൂപയുടെ കടമുണ്ടെന്നും കടത്തെ ചൊല്ലി വീട്ടിൽ തർക്കം ഉണ്ടായെന്നും അങ്ങനെയെങ്കിൽ ആരും ജീവിക്കണ്ട എന്ന് പറഞ്ഞുവെന്നുമാണ് അഫാൻ പൊലീസിന് മൊഴി നൽകിയത്. രാവിലെ പത്തിനും വൈകുന്നേരം ആറിനും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു .
അഫാന്റെ മുത്തശ്ശി സൽമാബീവി (95), സഹോദരൻ അഫ്സാൻ (13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), പെൺസുഹൃത്ത് മുക്കന്നൂർ സ്വദേശി ഫർസാന (22) എന്നിവരാണു കൊല്ലപ്പെട്ടത്.ഗുരുതരമായി പരുക്കേറ്റ അമ്മ ഷമി ആശുപതിയിൽ ചികിത്സയിലാണ്.ചുറ്റിക കൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്