Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുല്‍ മാങ്കൂട്ടത്തിലിന്റെ...

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

പത്തനംതിട്ട: ബലാത്സംഗ കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. രണ്ടു മണിക്കൂര്‍ നീണ്ട ശക്തമായ വാദപ്രതിവാദങ്ങളാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇന്നലെ നടത്തിയത്.

മൂന്നാം കേസില്‍ അതിജീവിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ നടപടികള്‍ പുരോഗമിക്കുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എംഎല്‍എക്കെതിരെ നിരന്തരം പരാതികള്‍ ആണെന്നും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി വാദിച്ചു. പരാതിക്കാരിയുടെ ചാറ്റ് വിവരങ്ങള്‍ പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി.

എല്ലാം പരസ്പര സമ്മതത്തോടെ എന്ന വാദിച്ച പ്രതിഭാഗം, ചട്ടവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി. 2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പീഡിപ്പിച്ചു എന്നതാണ് പരാതി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു

കോഴഞ്ചേരി : കോഴഞ്ചേരി  ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയ്ക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്‌തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ  നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻ്റിംഗ്...

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു

പത്തനംതിട്ട: ചെന്നീര്‍ക്കരയില്‍ മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസ്സുകാരന്‍ മരിച്ചു. പന്നിക്കുഴി സ്വദേശി സജിയുടെ മകന്‍ സായി ആണ് മരിച്ചത്. ഇന്ന് രാവിലെ 10 ന് ആയിരുന്നു സംഭവം. പാല്‍ കൊടുത്ത ശേഷം...
- Advertisment -

Most Popular

- Advertisement -