കൊച്ചി : കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസാണ് വിധി പറയുന്നത്. 11-ന് കോടതിനടപടികൾ ആരംഭിക്കും. എട്ടാം പ്രതിയായ നടൻ ദിലീപ് അടക്കം കേസിലെ പത്ത് പ്രതികളും ഇന്ന് കോടതിയിൽ ഹാജരാകും.
2017 ഫെബ്രുവരി 17ന് കൊച്ചിയിൽ വാഹനത്തിൽ നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചു എന്നാണു കേസ്.മാനഭംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ആറ് വർഷം നീണ്ട രഹസ്യവിചാരണ പൂർത്തിയാക്കിയാണ് ഇന്ന് വിധി പുറപ്പെടുവിക്കുന്നത്.






