കോഴിക്കോട്:വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്‍റെ വക്കീല്‍ നോട്ടീസ്.അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് തനിക്കെതിരെ കെ.കെ ശൈലജ ഉയർത്തിയ ആരോപണങ്ങൾ പിൻവലിക്കണമെന്ന്ആവശ്യപ്പെട്ടാണ് ഷാഫിയുടെ നോട്ടീസ്. 24 മണിക്കൂറിനകം വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് നോട്ടീസിൽ പറയുന്നു.