Thursday, March 26, 2026
No menu items!

subscribe-youtube-channel

HomeNewsവിശ്വകർമ്മ ദിനാഘോഷം...

വിശ്വകർമ്മ ദിനാഘോഷം നടന്നു

തിരുവല്ല : വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം മണിപ്പുഴ മന്നം മെമ്മോറിയൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്നു.പതാക ഉയർത്തൽ, മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ വിശ്വബ്രഹ്മ അർച്ചന, കുട്ടികളുടെ കലാ വിരുന്ന്, ഉച്ചക്ക് സമൂഹ സദ്യ, തുടർന്ന് ഫ്യൂഷൻ സിംഫണി എന്നിവ നടന്നു.

3 മണിക്ക് നടന്ന പൊതുസമ്മേളനം വി.എസ്.എസ് ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി ശിവരാമൻ ആചാരി സ്വാഗതം ആശംസിച്ചു,ബി. ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിശിഷ്ടാഥിതിയായി,അജയകുമാർ വല്യുഴത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ ആർ സനൽകുമാർ, സിനിമ – സീരിയൽ താരം നീതാ കർമ്മ,വിശ്വബ്രഹ്മ മഹാ കാവ്യ രചയിതാവ് പനച്ചിക്കാട് സദാശിവൻ,വാർഡ് മെമ്പർ ഗിരീഷ് കുമാർ, വി. എസ്. എസ് ജില്ലാ പ്രസിഡന്റ് അശോകൻ പമ്പ, ജില്ലാ മഹിളാ സമാജം പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ട്രഷറർ ഹരികൃഷ്ണൻ എസ് എന്നിവർ പ്രസംഗിച്ചു. ഇതിനോടനുബന്ധിച്ച് ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം, ആദരിക്കൽ, കലാ മത്സര വിജയികൾക്ക് സമ്മാനദാനം എന്നിവയും നടന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 31-10-2024 Karunya Plus KN-545

1st Prize Rs.8,000,000/- PW 252136 (THRISSUR) Consolation Prize Rs.8,000/- PN 252136 PO 252136 PP 252136 PR 252136 PS 252136 PT 252136 PU 252136 PV 252136 PX 252136...

റെയിൽവേ ഡിവിഷനിൽ അറ്റകുറ്റപ്പണികൾ : വിവിധ ട്രെയിനുകൾക്ക് ഭാഗികമായി നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിതിനാൽ വിവിധ ട്രെയിനുകൾക്ക് ഭാഗികമായ നിയന്ത്രണം. ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റ് ചിലത് വഴി തിരിച്ചുവിടുകയും ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. മംഗളൂരുവിൽ...
- Advertisment -

Most Popular

- Advertisement -