തിരുവല്ല : വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) തിരുവല്ല താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ വിശ്വകർമ്മ ദിനാഘോഷം നാളെ മണിപ്പുഴ മന്നം മെമ്മോറിയൽ എൻ. എസ്. എസ് ഓഡിറ്റോറിയത്തിൽ നടക്കും.
8 നു പതാക ഉയർത്തൽ, 8.30 മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ ന് വിശ്വബ്രഹ്മ അർച്ചന, 10 മുതൽ കലാ വിരുന്ന്,12.30 മുതൽ സമൂഹ സദ്യ, തുടർന്ന് ഫ്യൂഷൻ സിംഫണി, 3 മണിക്ക് പൊതുസമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല MLA ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷത വഹിക്കും. വി. എസ്. എസ് സംസ്ഥാന ജനറൽ സെക്രട്ടറി വിനോദ് തച്ചുവേലിൽ വിശ്വകർമ്മ ദിന സന്ദേശം നൽകും.ബി. ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിശിഷ്ടാഥിതിയാകും, അജയകുമാർ വല്യുഴത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ ആർ സനൽകുമാർ, സിനിമ – സീരിയൽ താരം നീതാ കർമ്മ,വിശ്വബ്രഹ്മ മഹാ കാവ്യ രചയിതാവ് പനച്ചിക്കാട് സദാശിവൻ,വാർഡ് മെമ്പർ ഗിരീഷ് കുമാർ, വി. എസ്. എസ് ജില്ലാ പ്രസിഡന്റ് അശോകൻ പമ്പ, ജില്ലാ മഹിളാ സമാജം പ്രസിഡന്റ് ശ്രീദേവി ചന്ദ്രശേഖരൻ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ട്രഷറർ ഹരികൃഷ്ണൻ എസ് എന്നിവർ പ്രസംഗിക്കും.
ഇതിനോടനുബന്ധിച്ച് ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ അവാർഡ് വിതരണം, ആദരിക്കൽ, കലാ മത്സര വിജയികൾക്ക് സമ്മാനദാനം എന്നിവ ഉണ്ടായിരിക്കുമെന്ന് വി.എസ്. എസ് താലൂക്ക് പ്രസിഡന്റ് അനിൽ കുമാർ, യൂണിയൻ സെക്രട്ടറി ശിവരാമൻ ആചാരി, യൂണിയൻ ട്രഷറർ പി. വി രവീന്ദ്രൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.






