Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം തുറമുഖം...

വിഴിഞ്ഞം തുറമുഖം ട്രയൽ റൺ 12 ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായതായും ട്രയൽ ഓപ്പറേഷൻ ജൂലൈ 12 ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പൽ ‘സാൻ ഫെർണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.

ആദ്യ കണ്ടയിനർ കപ്പലായ സാൻ ഫെർണാണ്ടോ ജൂലൈ 11-ന് വിഴിഞ്ഞത്ത് എത്തിച്ചേരും.ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും .അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷൻ, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബർ-ഒക്ടോബർ മാസത്തിൽ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അർജുൻ വിഷയം : കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു

ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം...

Kerala Lotteries Results : 07-01-2025 Sthree Sakthi SS-449

1st Prize Rs.7,500,000/- (75 Lakhs) SC 193404 (ERNAKULAM) Consolation Prize Rs.8,000/- SA 193404 SB 193404 SD 193404 SE 193404 SF 193404 SG 193404 SH 193404 SJ 193404 SK...
- Advertisment -

Most Popular

- Advertisement -