Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമെയ്ഡ് ഇൻ...

മെയ്ഡ് ഇൻ കേരള ബ്രാൻഡ്:  ജില്ലയിലെ ആദ്യ സർട്ടിഫിക്കറ്റ് നേടി എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ

ആലപ്പുഴ: ജില്ലയിൽ ആദ്യമായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റിന് അർഹരായി എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ. അന്താരാഷ്ട്ര സംരംഭക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിലിന് വ്യവസായ വാണീജ്യ വകുപ്പ് മന്ത്രി പി. രാജീവ് മെയ്ഡ് ഇൻ കേരള ബ്രാൻഡ് സർട്ടിഫിക്കറ്റ് നൽകി.

കേരളത്തില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും നല്‍കുന്ന സേവനങ്ങളും ആഗോള നിലവാരത്തിലെത്തിച്ച് രാജ്യാന്തര വിപണിയിലെ വിപണന സാധ്യത വര്‍ധിപ്പിച്ച് പൊതുവായ ഒരു ബ്രാന്‍ഡ് സൃഷ്ടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് കേരള ബ്രാന്‍ഡ്. ഉത്തരവാദിത്ത വ്യവസായമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നയമനുസരിച്ച് മികച്ച ഗുണനിലവാരം ഉറപ്പുവരുത്തി നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് കേരള ബ്രാന്‍ഡ് നല്‍കുക. ഗുണനിവലാരം, ഉത്പാദനത്തിലെ മൂല്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് കേരള ബ്രാന്‍ഡിംഗ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

ആലപ്പുഴ മുനിസിപ്പാലിറ്റി പരിധിയിലെ പുന്നമട കേന്ദ്രമാക്കിയാണ്
കുഞ്ഞുമോൾ മാത്യുവിൻ്റെ ഉടമസ്ഥതയിലുള്ള എം.ആർ.എൽ. കുട്ടനാടൻ കോക്കനട്ട് ഓയിൽ യൂണിറ്റിന്റെ പ്രവർത്തനം. വെളിച്ചെണ്ണയുടെ ഗുണനിലവാരത്തിൽ പ്രത്യേക ശ്രദ്ധ നൽകുന്ന മില്ലിൽ ശുദ്ധമായ റോസ്റ്റഡ് ഡബിൾ ഫിൽട്ടർഡ് വെളിച്ചെണ്ണ, ഹെർബൽ ഹെയർ ഓയിൽ എന്നിവ ഉത്പാദിപ്പിക്കുന്നു. മിൽ സന്ദർശിക്കുന്ന ഉപഭോക്താക്കൾക്ക് വെളിച്ചെണ്ണ ഉത്പാദനത്തിൻ്റെ ആരംഭം മുതൽ പാക്കിംഗ് വരെയുള്ള എല്ലാ പ്രക്രിയകളും നേരിൽ കണ്ടു മനസ്സിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സാധിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല :  യുവാവ് വീടിന് തീയിട്ടു

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം കണിയാപുരത്ത് യുവാവ് വീടിന് തീയിട്ടു. ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്.വീട്ടില്‍ ആളില്ലാഞ്ഞതിനാല്‍ അത്യാഹിതം ഒഴിവായി.സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ്...

ശബരിമല നെയ്യ് ക്രമക്കേട് : സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി

തിരുവനന്തപുരം: ശബരിമലയിൽ നടന്ന നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ഹൈക്കോടതി നിർദ്ദേശ പ്രകാരം വിജലൻസിൻെറ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം...
- Advertisment -

Most Popular

- Advertisement -