ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് ബില്ല് സഭയിൽ അവതരിപ്പിക്കുക. എട്ട് മണിക്കൂർ ചർച്ച നടക്കും. ഇന്ന് ഉച്ചയ്ക്കു ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് തീരുമാനം. ജെപിസി പരിഗണിച്ച ഭരണപക്ഷ നിർദേശങ്ങൾ അടങ്ങിയ ബില്ലാണ് നാളെ ലോക്സഭയിൽ അവതരിപ്പിക്കുന്നത്.ബില്ലിനെ എതിര്‍ക്കാനാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ തീരുമാനം