എടത്വ : അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം ഭാഗത്ത് വെള്ളം കയറി. ഈ റൂട്ടിലൂടെയുള്ള കെഎസ്ആര്‍റ്റിസി സര്‍വീസ് നിര്‍ത്തിവച്ചിട്ടില്ല. നീരേറ്റുപുറം-മുട്ടാര്‍-കിടങ്
കുട്ടനാട്- അപ്പര്‍ കുട്ടനാട് മേഖലകളിൽ ഏറെക്കുറെ വെള്ളത്തില്‍ ആയ അവസ്ഥയിലാണ്. മഴയും ശക്തമായ കാറ്റും കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ താമസക്കാരെ ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ നാല് തവണയാണ് അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ് ഉയര്‍ന്നത്. ദിവസങ്ങളായി പെയ്യുന്ന മഴയും കിഴക്കന്‍ വെള്ളത്തിന്‍റെ വരവും വര്‍ധിച്ചതോടെ വീണ്ടും പ്രതിസന്ധി നേരിടുകയാണ്. അപ്പര്‍ കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇതിനോടകം മുങ്ങി.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ വെള്ളത്തിന്‍റെ വരവും നിലച്ചിട്ടില്ല. സംഭരണ ശേഷിക്ക് അതീതമായി ഒഴുകിയെത്തുന്ന ജലവും മഴവെള്ളവും കെട്ടിക്കിടന്ന് ജലനിരപ്പ് ഉയരുന്നുണ്ട്.