ഇടുക്കി : മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക് ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചു.അണക്കെട്ടിലെ ജലനിരപ്പ് 136.10 അടിയിലെത്തിയതിനെ തുടർന്നാണ് തീരുമാനം .അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.
പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പെരിയാറില്‍ ജലനിരപ്പ് താഴ്ന്ന നിലയിലായതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് വിലയിരുത്തൽ .






