Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsമണിയാറിലും കക്കട്ടാറിലും...

മണിയാറിലും കക്കട്ടാറിലും ജലനിരപ്പ് ഉയരാം: ജാഗ്രതാ നിര്‍ദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും പത്തനംതിട്ട ജില്ലയില്‍ ഇന്ന്  മുതല്‍ 18 വരെ ശക്തമായ മഴക്കുള്ള മഞ്ഞ അലര്‍ട്ട്  പ്രഖ്യാപിച്ചു.  കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു.

കേന്ദ്ര കാലാവസ്ഥ വകപ്പിന്റെ മുന്നറിയിപ്പ് പ്രകാരം കക്കാട്ടാറിന്റെ വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും കക്കാട്ടാറിലൂടെയുള്ള ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിലെ ജലനിരപ്പ് ഉയരുന്ന പക്ഷം ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കേണ്ടി വന്നേക്കും. അതിനാല്‍ ഏതു സമയത്തും മണിയാര്‍ ബാരേജിന്റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 100 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം. ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 50 സെ.മി. വരെ ജലനിരപ്പ് ഉയരാനും സാധ്യതയുണ്ട്. നദികളില്‍ ഇറങ്ങുന്നത്  ഒഴിവാക്കണമെന്നും കളക്ടര്‍ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെജ്‌രിവാളിനെതിരെ സിബിഐ എടുത്ത കേസിലെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡൽഹി : മദ്യനയ അഴിമതി കേസിൽ സിബിഐ എടുത്ത കേസിൽ കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. നിയമവിരുദ്ധമായാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു...

സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ  തമിഴ്‌നാട്ടിൽ നിന്നും  പോലീസ്  അറസ്റ്റ് ചെയ്യ്തു

ചങ്ങനാശ്ശേരി: വീട്ടിൽ അതിക്രമിച്ചു കയറി 6 പവൻ സ്വർണ്ണവും പണവും കവർന്നു കടന്നുകളഞ്ഞ പ്രതിയെ തമിഴ്‌നാട്ടിൽ നിന്നും  ചങ്ങനാശ്ശേരി പോലീസ്  അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം ജില്ലയിൽ നല്ലനാട് വില്ലേജ് വെഞ്ഞാറമ്മൂട്  മാക്കാകോണം ഭാഗത്ത്...
- Advertisment -

Most Popular

- Advertisement -