Wednesday, April 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവയനാടിന് ചക്കുളത്തുകാവ്...

വയനാടിന് ചക്കുളത്തുകാവ് ക്ഷേത്രത്തിൻറെ കൈത്താങ്ങ് ; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം കൈമാറി

എടത്വാ: ദുരന്തം വിതച്ച വയനാടിന് ചക്കുളത്തുകാവ് ശ്രീ  ഭഗവതി ക്ഷേത്രത്തിൻറെ കൈത്താങ്ങ്. ചക്കുളത്തുകാവ് ട്രസ്റ്റിൻറെയും  ചക്കുളത്തമ്മ സഞ്ജിനി  ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും നേതൃത്വത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

ക്ഷേത്രത്തിൽ  മുഖ്യ കാര്യദർശി രാധകൃഷ്ണൻ നമ്പൂതിരിയും കാര്യദർശി മണിക്കുട്ടൻ  നമ്പൂതിരിയും  ചേർന്ന്  ആലപ്പുഴ സബ് കളക്ടർ സമീർ കിഷൻ  ഐ.എ.എസിന് ചെക്ക് കൈമാറി. ദുരിത ബാധിതരായ സഹോദരങ്ങൾക്കു ഒരു കൈ സഹായം  എന്നനിലയിലാണ് തുക  നൽകുന്നത് എന്നും, ദുരന്തത്തിൽ മരണപ്പെട്ട സഹോദരങ്ങളുടെ ആത്മാവിനു നിത്യശാന്തി ലഭിക്കാൻ പ്രാർഥിക്കുന്നു വെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

കുട്ടനാട് താഹസിൻദാർ  എസ്.അൻവർ, പി.വി ജയേഷ് , ഡെപ്യൂട്ടി തഹസിൻദാർ  വി.എസ് സൂരജ്, രഞ്ചിത്ത് ബി. നമ്പൂതിരി, ജയസൂര്യ നമ്പൂതിരി ,രമേശ് ഇളമൺ നമ്പൂതിരി, അജിത്ത് പിഷാരത്ത് ,എൻ ദേവിദാസ് , ഡി.പ്രസന്നകുമാർ ,പി.കെ സ്വാമിനാഥൻ ,രാജീവ് എം.പി, കെ.എസ് ബിനു എന്നിവർ  സന്നിഹിതരായി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 02/06/2024 Akshaya AK 654

1st Prize Rs.7,000,000/- AX 235952 (ALAPPUZHA) Consolation Prize Rs.8,000/- AN 235952 AO 235952 AP 235952 AR 235952 AS 235952 AT 235952 AU 235952 AV 235952 AW 235952...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -