സ്വന്തം ജീവൻ പണയം വച്ച് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു. പ്രാഥമീകമായി ബാംഗ്ലൂർ ഇടവക സമാഹരിച്ച അവശ്യ വസ്തുക്കൾ ബാംഗ്ലൂർ സെന്റെർ പ്രസിഡണ്ട് ലാജി വർഗീസിന്റെ നേതൃത്വത്തിൽ വയനാട് ജില്ലാ ഭരണകുടത്തിന് കൈമാറി.
സഭയുടെ യുവജന പ്രവർത്തന ബോർഡ്, നോർത്ത് കേരള ഡയോസിസ് യൂത്ത്സ് യൂണിയൻ, നിലമ്പൂർ സെന്റെർ യൂത്ത്സ് യൂണിയനുകൾ ചേർന്ന് പദ്ധതികൾക്ക് നേതൃത്വം നൽകും. ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് അടിയന്തരമായി നിർമ്മിച്ചു നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും, ഓഗസ്റ്റ് 4 -ന് ഞായറാഴ്ച്ച സഭയിലെ എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന ക്രമീകരിച്ചിട്ടുണ്ടെന്നും സഭാ സെക്രട്ടറി ഏബ്രഹാം ജോർജ്, വൈദിക ട്രസ്റ്റി പി.ടി മാത്യു എന്നിവർ അറിയിച്ചു.