Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiഒരു സമൂഹമെന്ന...

ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇപ്പോഴും പൂര്‍ണരല്ല: ഡോ. മോഹന്‍ ഭാഗവത്

ന്യൂഡൽഹി: എല്ലാ കുറവുകളില്‍ നിന്നും മോചിതമായ പൂര്‍ണസമാജം സൃഷ്ടിക്കപ്പെടണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ മോഹന്‍ ഭാഗവത്. ഒരു സമൂഹമെന്ന നിലയില്‍ നമ്മള്‍ ഇപ്പോഴും പൂര്‍ണരല്ല. വിവേചനങ്ങളും യാഥാസ്ഥിതികതയും അന്ധവിശ്വാസങ്ങളും തിന്മകളും നിരക്ഷരതയുമൊക്കെ കുറവുകളാണ്. ഇവയില്‍ നിന്നെല്ലാം മോചിതമായ, ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കും വരെ നമ്മുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘയാത്രയുടെ നൂറ് വര്‍ഷം – പുതിയ ചക്രവാളങ്ങള്‍ എന്ന വിഷയത്തില്‍  സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയുടെ ആദ്യദിവസം സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്. സംഘത്തിന്റെ പ്രവര്‍ത്തനം സമാനതകളില്ലാത്തതാണ്. ലോകത്ത് അത്തരമൊരു പ്രവര്‍ത്തനം വേറെയില്ല.

രാജ്യത്തിന്റെ ചരിത്രത്തില്‍, തഥാഗത ബുദ്ധനുശേഷം ഇത്തരമൊരു പ്രവര്‍ത്തനം ഉണ്ടായിട്ടില്ല. സംഘത്തെ അനുഭവിച്ചല്ലാതെ അറിയാനാവില്ല. എന്തിനോടെങ്കിലും പ്രതികരിക്കാനോ, ആരെയെങ്കിലും എതിര്‍ക്കാനോ അല്ല സംഘം രൂപീകരിച്ചത്. സംഘത്തിന് പ്രശസ്തി ആവശ്യമില്ല. രാജ്യത്ത് നടക്കുന്ന എല്ലാ നല്ല പ്രവര്‍ത്തികള്‍ക്കുമൊപ്പം സംഘമുണ്ടെന്നും  മോഹന്‍ ഭാഗവത് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് സസ്പെൻഷൻ

പത്തനംതിട്ട : സർവീസ് ചട്ട ലംഘനത്തിന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിന് സസ്പെൻഷൻ . ആഭ്യന്തര വകുപ്പിന്റെ ശുപാർശയെ തുടർന്നാണ് നടപടി. പി.വി.അൻവർ എം എൽ എയുമായി സുജിത്ദാസ് നടത്തിയ...

എസ് എൻ ഡി പി  ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ വെണ്ണക്കൽ വിഗ്രഹം പ്രതിഷ്ഠിക്കും

കോന്നി : കോന്നി എസ് എൻ ഡി പി  ഗുരുമന്ദിരത്തിൽ ശ്രീനാരായണ ഗുരുദേവൻ്റെ വെണ്ണക്കൽ വിഗ്രഹം പ്രതിഷ്ഠിക്കും. പ്രതിഷ്ഠാകർമ്മം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികളും, ഗുരുമന്ദിര സമർപ്പണ...
- Advertisment -

Most Popular

- Advertisement -