പരുമല: ദൈവം ആരെന്നുളള തിരിച്ചറിവോടെ കുഞ്ഞുങ്ങൾ ജീവിക്കണമെന്ന് ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത പറഞ്ഞു.
അഖില മലങ്കര ബാല സമാജം 43-മത് വാർഷിക ക്യാമ്പ് പരുമല സെമിനാരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
മഞ്ജു ജിസ്സൻ, ലിപിൻ പുന്നൻ,ഫാ. റിനോ കെ. മാത്യു, റോണി വർഗീസ് എബ്രഹാം, ഫാ. ഗീവർഗീസ് മാത്യു, ഫാ.ചെറിയാൻ ജേക്കബ് തലിൻ മാത്യൂസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് ഒക്ടോബർ 2നു സമാപിക്കും.






