Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKottayamനഷ്ടമാകുന്നത് ആത്മീയ...

നഷ്ടമാകുന്നത് ആത്മീയ വഴികാട്ടിയെ : പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുതിർന്ന വൈദികനായിരുന്ന കെ വി ജോസഫ് റമ്പാന്റെ നിര്യാണത്തിൽ സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുശോചിച്ചു.

ആത്മീയ ജീവിതത്തിലെ ഉപദേശകനെയാണ് കെ വി ജോസഫ് റമ്പാന്റെ വേർപാടിലൂടെ നഷ്ടമാകുന്നതെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. മുൻ കാതോലിക്കാ ബാവാമാർക്കൊപ്പം പ്രധാന പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്തും, ആരാധനകളെക്കുറിച്ച് ആഴത്തിലുള്ള അറിവും സഭയ്ക്കും തന്റെ ശിഷ്യ​ഗണത്തിനും അദ്ദേഹം പകർന്നു നൽകി.

കോട്ടയം പഴയസെമിനാരി, പരുമല സെമിനാരി തുടങ്ങി സഭയുടെ പ്രധാനപ്പെട്ട ആത്മീയകേന്ദ്രങ്ങളുടെ ചുമതലക്കാരൻ എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് കെ വി ജോസഫ് റമ്പാൻ കാഴ്ച്ചവെച്ചത്. പിതൃതുല്യമായ വാത്സല്യം  അദ്ദേഹത്തിൽ നിന്ന് അനുഭവിക്കുവാൻ കഴിഞ്ഞിരുന്നു. കെ വി ജോസഫ് റമ്പാന്റെ വേർപാട് മലങ്കരസഭയ്ക്ക് തീരാനഷ്ടമാണെന്നും  വന്ദ്യനായ ആചാര്യന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ: ക്യാമ്പയിന് തുടക്കമായി

ആലപ്പുഴ: ഡെങ്കിപ്പനി പ്രതിരോധം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നതിന് ഈഡിസിന് ഇടമില്ല എന്ന  ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം  ജില്ലാ കളക്ടർ അലക്സ് വർഗീസ് നിർവ്വഹിച്ചു. ആരോഗ്യ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ...

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ജീവനൊടുക്കി

തിരുവനന്തപുരം : തിരുവല വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ കെ.അനില്‍കുമാര്‍ (52) ജീവനൊടുക്കി.രാവിലെ എട്ടരയോടെ കൗണ്‍സിലര്‍ ഓഫിസില്‍ എത്തിയ അനിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുന്ന ആത്മഹത്യ...
- Advertisment -

Most Popular

- Advertisement -