Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAdoorമരം മുറിക്കുന്നതിനിടെ...

മരം മുറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു

അടൂർ : മരം മുറിക്കുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് തൊഴിലാളി മരിച്ചു. എഴംകുളം, പാലമുക്ക് ശ്രീ നിലയത്തിൽ പി.എ. സുരേഷ്(50) ആണ് മരിച്ചത്. പറക്കോട് ഭാഗത്തുള്ള ഒരു വീട്ടിലെ മരം മറിക്കുന്നതിൻ്റെ ഭാഗമായി മുറിച്ചുമാറ്റിയ മരക്കഷണം വടം കെട്ടി ഇറക്കുന്നതിനിടയിൽ  കാൽ വഴുതുകയായിരുന്നു.

തുടർന്ന് തൊട്ടടുത്തുള്ള കിണറ്റിലേക്ക് സുരേഷ് തെറിച്ചു വീണു. വിവരമറിഞ്ഞെത്തിയ അടൂർ അഗ്നി രക്ഷാ സേനയാണ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ: ശ്യാമള. മക്കൾ: പരേതനായ സന്ദീപ്, സന്ധ്യ. മരുമകൻ: നെൽസൺ ഫ്രാൻസിസ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആരോഗ്യം ആനന്ദം-അകറ്റാം അർബുദം : പത്ത് ദിവസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം കാൻസർ സ്‌ക്രീനിംഗ്

തിരുവനന്തപുരം : കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് ഒരു ലക്ഷത്തിലധികം (1,10,388) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി...

ഐബി ഉദ്യോഗസ്ഥൻ സുകാന്ത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ നിഷേധിച്ച്  മേഘയുടെ കുടുംബം

കോന്നി :  മേഘ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഉന്നയിക്കുന്ന ആരോപണങ്ങൾ നിഷേധിച്ച്  കുടുംബം.വിവാഹാലോചനയ്ക്കായി സുകാന്തോ കുടുംബമോ മേഘയുടെ വീട്ടിൽ എത്തിയിട്ടില്ലെന്ന് കുടുംബം പ്രതികരിച്ചു. പെണ്ണ്...
- Advertisment -

Most Popular

- Advertisement -