Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വരുന്ന...

സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മറ്റൊരു ചക്രവാതച്ചുഴി വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യത.

നാളെ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് .18 ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥാപനങ്ങളിൽ വൻ തീപിടിത്തം

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിന് സമീപത്തുള്ള സ്ഥാപനങ്ങളിൽ വൻ തീപിടിത്തം ഉണ്ടായി .രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. മെഡിക്കൽ കോളേജിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ തോട്ടത്തിൽ സ്റ്റോഴ്‌സ് എന്ന കടയിലാണ് ആദ്യം തീപിടിത്തം...

മിഥുനമാസ പൂജകൾക്ക് ശബരിമല 14-ന് തുറക്കും

ശബരിമല:  മിഥുനമാസപൂജകൾക്ക് ശബരിമലനട 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകളില്ല. മിഥുനം ഒന്നായ 15-ന് രാവിലെ അഞ്ചിന് നട തുറന്ന്  നെയ്യഭിഷേകം അടക്കമുള്ള പതിവുചടങ്ങുകൾ നടക്കും. 19-ന് രാത്രി 10-ന് പൂജകൾ...
- Advertisment -

Most Popular

- Advertisement -