ന്യൂ ഡൽഹി : മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ തകരാറിനെ തുടര്‍ന്ന് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. സിസ്റ്റം പെട്ടെന്ന് ഷഡ് ഡൌൺ ചെയ്യുകയും റീസ്റ്റാര്‍ട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീന്‍ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്യുന്നത് .അടുത്തിടെയുണ്ടായ ക്രൗഡ്‌സ്ട്രൈക്ക് അപ്‌ഡേറ്റ് കാരണമാണ് ഇതു സംഭവിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ലക്ഷക്കണക്കിന് വിന്‍ഡോസ് യൂസര്‍മാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ്. ലോകമെമ്പാടുമുള്ള എയർപോർട്ടുകൾ, കമ്പനികൾ, ബാങ്കുകൾ, ഓഫീസുകൾ എന്നിവയുടെ പ്രവർത്തനം ഇതുമൂലം തടസ്സപ്പെട്ടു .