തിരുവനന്തപുരം : സീരിയൽ മേഖലയിൽ സെൻസറിംഗ് അനിവാര്യമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.
മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത് 2017-18 കാലത്താണെന്നും ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു. സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും സതീദേവി പറഞ്ഞു
വനിതാ കമ്മീഷൻ 2017-18 ല്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ സീരിലുകളുടെ ദൈർഘ്യം 20 മുതൽ 30 എപ്പിസോഡായി നിജപ്പെടുത്തണമെന്നും ഒരുദിവസം ഒരു ചാനലിൽ രണ്ടു സീരിയൽ മതിയെന്നും പുനഃസംപ്രേഷണം പാടില്ലായെന്നും നിർദ്ദേശിച്ചിരുന്നു.