തിരുവല്ല: വള്ളംകുളം നാഷണൽ ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം നാഷണൽ യോഗാസന കോച്ച് ആർ മുരുകനും സംഘവും നേതൃത്വം നൽകിയ പരിശീലനത്തിൽ സ്കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. യോഗ എന്നത് കേവലം ശരീരത്തിന് മാത്രമല്ല മനസ്സിന്റെയും ഉണർവിന് ഉത്തമമാണെന്നും, നിത്യവും യോഗ പരിശീലിക്കുന്നതോടെ ഒട്ടനവധി രോഗങ്ങളുടെ ചെറുത്തുനിൽപ്പിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ പി ടി എ പ്രസിഡന്റ് ഫാദർ മാത്യു കവിരായിൽ അധ്യക്ഷ്യം വഹിച്ച ചടങ്ങ് ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ എസ് രാജീവ്, പ്രഥമ അധ്യാപകൻ ദിലീപ് കുമാർ, കെ ജോതിലക്ഷ്മി, പി ഗീത, ഗൗതം മുരളീധരൻ എന്നിവർ പ്രസംഗിച്ചു.