തിരുവല്ല : യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ജില്ലാതല യോഗാസന ജഡ്ജസ് പരിശീലനം നടത്തി.നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന കുമാരി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് മുരളീകൃഷ്ണൻ എസ്. ആർ. അധ്യക്ഷത വഹിച്ചു.
പരിശീലന പരിപാടിയിൽ മുപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരളയുടെ ജനറൽ സെക്രട്ടറി ഷമിൽ മോൻ കലങ്ങോട്ട് മുഖ്യാഥിതി ആയി പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. യോഗാസന കേരള ദേശീയ വിധികർത്താക്കളായ സ്മിത വിനയചന്ദ്രൻ, ജ്യോതിഷ് സി.ബി, അർച്ചന ഭാസ്കരൻ, പ്രവീൺ പ്രസന്നൻ, തുടങ്ങിയവർ ക്ലാസ്സുകൾ നയിച്ചു. സമാപന ചടങ്ങിൽ തിരുവല്ല എം. എൽ.എ അഡ്വ.മാത്യു ടി തോമസ് മുഖ്യ അഥിതി ആയി.പരിശീലനം പൂർത്തിയാക്കിയവർക്ക് അംഗീകൃത മെറിറ്റ് സർട്ടിഫിക്കേറ്റ് വിതരണം ചെയ്തു.