തൃപ്പുണിത്തുറ : നാലാം ക്ലാസുകാരനായ മകനെയും 26 നായ്ക്കളെയും വാടക വീട്ടിലാക്കി യുവാവ് നാടുവിട്ടു.വിദേശത്തുള്ള ഭാര്യ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി മകനെ ബന്ധുക്കള്‍ക്ക് കൈമാറി.കഴിഞ്ഞ ഞായറാഴ്ച മുതലാണ് എരൂര്‍ തൈക്കാട്ട് ദേവീക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന സുധീഷ് എസ്. കുമാര്‍ എന്നയാളെ കാണാതായത്. ജർമനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിളിച്ചു മകൻ കാര്യം അറിയിക്കുകയും അമ്മ പോലീസിന്റെ സഹായം തേടുകയുമായിരുന്നു .തിങ്കളാഴ്ച രാത്രിയോടെ പോലീസെത്തി കുട്ടിയെ അമ്മയുടെ മാതാപിതാക്കളെ ഏൽപിച്ചു.
നായ്ക്കളെ ബ്രീഡിങ് നടത്തി വില്‍പ്പന നടത്തിയിരുന്ന ആളായിരുന്നു സുധീഷ് . മുപ്പതിനായിരം മുതല്‍ അര ലക്ഷം രൂപ വരെ വിലയുള്ള 26 നായ്ക്കള്‍ ഈ വീട്ടില്‍ ഉണ്ടായിരുന്നു. 3 ദിവസമായി ഭക്ഷണവും വെള്ളവും കിട്ടാതെ വലഞ്ഞ നായ്ക്കളെ ഷെല്‍റ്ററിലേക്കു മാറ്റി. നായ്ക്കളുടെ ശല്യത്തെക്കുറിച്ചു സമീപവാസികളുടെ പരാതിയിൽ നഗരസഭ നോട്ടിസ് നൽകിയിരുന്നു. സുധീഷിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.