കൊടുമൺ : കാണാതായ യുവാവിൻ്റെ മൃതദേഹം ആൾ മറയില്ലാത്ത കിണറിനുള്ളിൽ കണ്ടെത്തി. പന്തളം – തെക്കേക്കര പഞ്ചായത്തിലെ മാമൂട് താളിയാട്ട് മുള്ളൻവിള പുത്തൻ വീട്ടിൽ ശരത്ചന്ദ്രൻ്റെ (35) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ കണ്ടെത്തിയത്.
വെള്ളി മുതൽ ശരത്ചന്ദ്രനെ കാണാനില്ലായിരുന്നു. പഞ്ചായത്ത് വക സെറ്റിൽമെൻ്റ് കോളനിയിലെ കിണറിന് സമീപം ഇന്ന് രാവിലെ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്നു നടന്ന അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിനുള്ളിൽ കാണപ്പെട്ടത്. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു പൊലീസിന് കൈമാറി