മല്ലപ്പള്ളി: മാനസിക വൈകല്യമുള്ള 21 വയസുകാരിയെ ബലാൽസംഗം ചെയ്ത യുവാവ് പിടിയിൽ.മല്ലപ്പള്ളി ആനിക്കാട് സ്വദേശിയായ മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരൻ (37) ആണ് കീഴ്വായ്പൂര് പോലീസിൻ്റെ പിടിയിലായത്. വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരവെ പ്രതി ഒളിവിൽ പോകുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ ഒളിവിൽ പോയ പ്രതിയെ എ.എസ്.എ അൻസീം, സീനിയർ പോലീസ് ഓഫീസർ ദീപു, സിവിൽപോലീസ് ഓഫീസർമാരായ വിഷ്ണു, വിഷ്ണുദേവ്, അഖിൽ, സന്തോഷ്






