കായംകുളം : കെഎസ്ആർടിസി ബസിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് 10 പേർക്ക് പരുക്ക്. ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപമാണ് അപകടമുണ്ടായത്.കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് അപകടത്തിൽപ്പെട്ടത്. ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു.ആരുടെയും പരിക്കുകൾ ഗുരുതരമല്ല.