റായ്പ്പൂർ : ഛത്തീസ്ഗഡിലെ ബിജാപൂരിൽ മാവോയിസ്റ്റുകൾ കൂട്ടത്തോടെ കീഴടങ്ങി. 22 സ്ത്രീകൾ ഉൾപ്പെടെ 103 മാവോയിസ്റ്റുകളാണ് കീഴടങ്ങിയത്. തലയ്ക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച 49 മാവോയിസ്റ്റുകളും കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഉണ്ട്. മാവോയിസ്റ്റ് സംഘടനയിലെ ഉന്നത നേതാക്കള്‍, കമാന്‍ഡര്‍മാര്‍, പ്രാദേശിക ഭരണ വിഭാഗത്തിലെ അംഗങ്ങള്‍ തുടങ്ങിവർ കീഴടങ്ങിയവരില്‍ ഉള്‍പ്പെടുന്നു. വെടിനിർത്തൽ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ .
പുന മാര്‍ഗം എന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് കീഴടങ്ങല്‍ ചടങ്ങ് നടന്നത്. ഇവർക്ക് പ്രാരംഭ സാമ്പത്തിക സഹായമായി 50,000 രൂപ വീതം ലഭിക്കും. കൂടാതെ സൗജന്യമായി വീട്, ആരോഗ്യ സംരക്ഷണം, കൃഷിഭൂമി, മറ്റ് സൗകര്യങ്ങൾ എന്നിവയും നൽകും.






