Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsപാകിസ്ഥാനില്‍ ട്രെയിനില്‍...

പാകിസ്ഥാനില്‍ ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി(ബി എൽ എ )ട്രെയിനില്‍ ബന്ദികളാക്കിയ 104 പേരെ മോചിപ്പിച്ചു.16 വിഘടനവാദികൾ കൊല്ലപ്പെട്ടു. ബി.എല്‍.എയുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും പാക് സുരക്ഷാസേന അറിയിച്ചു.182 പേരെയാണ് വിഘടനവാദികൾ ബന്ദികളാക്കിയത്.

ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസ് ട്രെയിനാണ് വിഘടനവാദികൾ തട്ടിയെടുത്തത്. 450 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഇതിൽ സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും ബലൂച് പൗരരെയും വിട്ടയച്ചതായി ബിഎൽഎ വ്യക്തമാക്കി.ആറ് സുരക്ഷാ ഉദ്യോ​ഗസ്ഥരെ കൊലപ്പെടുത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ കാർ നിയന്ത്രണം വിട്ട് അപകടം : 2 പേർ മരിച്ചു

ആലപ്പുഴ : ആലപ്പുഴ കലവൂരിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചുമറിഞ്ഞ് രണ്ടുപേർ മരിച്ചു.കാർ യാത്രികരായ 3 പേർക്കു പരുക്ക്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം...

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പീഡന പരാതി : കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള വീട്ടമ്മയുടെ പീഡന പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ...
- Advertisment -

Most Popular

- Advertisement -