Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപോസ്റ്റൽ വോട്ടിനുള്ള...

പോസ്റ്റൽ വോട്ടിനുള്ള 12-ഡി ഫോമുകൾ നാളെ മുതൽ (മാർച്ച് 24ന് ) വിതരണം തുടങ്ങും

ആലപ്പുഴ : 2024 ലോകസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി 12-ഡി ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ(ബി. എൽ. ഒ ) ഞായറാഴ്ച (മാർച്ച് 24 മുതൽ) വിതരണം ചെയ്യും. 85 വയസ്സ് മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാരായ വോട്ടർമാർക്കുമാണ് 12-ഡി ഫോമുകൾ നൽകുന്നത്. ഏപ്രിൽ ഒന്നിന് മുമ്പായി 12 -ഡി ഫോമുകൾ പൂരിപ്പിച്ച് നൽകുന്നവർക്കാണ് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം.

പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവർക്കും ഭിന്നശേഷിക്കാർക്കും പോളിംഗ് കേന്ദ്രത്തിൽ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ്  ഒരുക്കുന്നത്.
സെക്ടർ ഓഫീസർമാരുടെ നിരീക്ഷക്ഷണത്തിലാണ് ബി.എൽ.ഒമാർ വീടുകളിൽ ഫോമുകൾ വിതരണം ചെയ്യുന്നത്. ഏപ്രിൽ ഒന്നിന് മുമ്പായി പൂരിപ്പിച്ച ഫോമുകൾ  തിരികെ നൽകണം. പൂരിപ്പിച്ച ഫോമുകളുടെ ലിസ്റ്റ് പ്രകാരം  ഫോമിന്റെ ഒരു പകർപ്പ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് ലഭ്യമാക്കും.

എത്ര അപേക്ഷകൾ ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ ബാലറ്റ് വിതരണം നടത്തുക. ജനുവരി 22 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് അർഹരായ സമ്മതിദായകരെ തിരഞ്ഞെടുക്കുന്നത്.അപേക്ഷകൾ പരിശോധിച്ചു വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. പോളിംഗ് ഉദ്യോഗസ്ഥർ ഇവരെ സന്ദർശിച്ച് പോസ്റ്റൽ ബാലറ്റ് സുരക്ഷിതമായി നൽകും. വോട്ട് രേഖപ്പെടുത്തി നൽകുന്ന ബാലറ്റ് കൈപ്പറ്റി അധികൃതർക്ക് നൽകുമെന്ന്  ഇലക്ഷൻ വിഭാഗം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വല്ലന മഹാദേവക്ഷേത്രത്തിൽ ഉത്സവത്തിന്  കൊടിയേറി

ആറന്മുള : വല്ലന മഹാദേവക്ഷേത്രത്തിലും ഗുരുദേവക്ഷേത്രത്തിലും ഉത്സവം കൊടിയേറി.മാര്‍ച്ച് 14 മുതല്‍ 18 വരെയാണ് ഉത്സവം.  ക്ഷേത്ര തന്ത്രി കൗസ്തുഭം മഹേഷ് മോഹനന്‍  കൊടിയേറ്റ് കര്‍മ്മം നിർവഹിച്ചു.  ഉത്സവത്തിൻ്റെ ഉദ്ഘാടനം  ആറന്മുള എസ്...

Kerala Lotteries Results : 12-12-2024 Karunya Plus KN-551

1st Prize Rs.8,000,000/- PS 946089 (THIRUR) Consolation Prize Rs.8,000/- PN 946089 PO 946089 PP 946089 PR 946089 PT 946089 PU 946089 PV 946089 PW 946089 PX 946089...
- Advertisment -

Most Popular

- Advertisement -