ആലുവ:ആലുവയിൽ നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നത് കാമുകനെന്നു പൊലീസ്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി രണ്ട് വർഷത്തിലേറെയായി പെൺകുട്ടി പ്രണയത്തിലായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് കാമുകനെതിരെ പോക്സോ ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് കടയിൽ പോയ 12 വയസ്സുകാരിയെ കാണാതായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ രാത്രിയിൽ അങ്കമാലിയിൽ നിന്ന് കാമുകനും മറ്റൊരാൾക്കും ഒപ്പം കണ്ടെത്തുകയായിരുന്നു. ഇവിടെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്‌ഥലത്തു നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.