Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeNewsഉത്രാടം ഇന്ന്...

ഉത്രാടം ഇന്ന് : ഓണത്തിരക്കിൽ നാടും നഗരവും

പത്തനംതിട്ട : ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും. വിലക്കുറവും, വിലപേശി വാങ്ങാമെന്നതും  നോക്കി സാധനങ്ങൾ ഏറെയും വാങ്ങാൻ എത്തുന്നത്  തെരുവോര കച്ചവടത്തിലാണ്. ഇക്കുറി ധാരാളം പൂക്കൾ തമിഴ്നാട്ടിൽ നിന്നും മറ്റുമായി കേരളത്തിൽ എത്തിയിട്ടുണ്ട്.

ഓണം ആഘോഷിക്കാൻ ആകർഷകമായ ഓഫറുകളുമായിട്ട് മിക്കകടകളും സജ്ജമായി. സർക്കാർ ഓഫിസുകളിലും സ്കൂളുകളിലും സ്വകാര്യ സ്ഥാനങ്ങളിലും ഓണാഘോഷം പതിവുപോലെ നടന്നു. അത്തം നാളിൽ ആരംഭിക്കുന്ന പൂക്കളമിടലിൽ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. അന്നേ ദിവസം  വൈകിട്ട് ഉത്രാട വിളക്ക് തയാറാക്കും.

മഹാബലിയെ വിളക്കിൻ്റെ അകമ്പടിയോടെ സ്വികരിക്കുന്നുവെന്നാണ് വിശ്വാസം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗരസഭയിൽ ജോലിക്കിടെ റീൽസ് ചിത്രീകരണം : എട്ട് പേർക്ക് കാരണം കാണിക്കൽ നോട്ടീസ്

തിരുവല്ല: തിരുവല്ലാ നഗരസഭ ഓഫീസിൽ ജോലിക്കിടെ റീൽസ്  ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥർക്ക് എതിരെ നഗരസഭ സെക്രട്ടറി കാരണം കാണിക്കൽ നോട്ടീസ് നൽകി. നഗരസഭ റവന്യൂ വിഭാഗത്തിലെ വനിതകൾ ഉൾപ്പെടെയുള്ള  ഉദ്യോഗസ്ഥർക്കാണ്  സെക്രട്ടറി നോട്ടീസ്...

തിരുവിതാംകൂര്‍ അടക്കം നാലു ദേവസ്വങ്ങളിലെ ഒഴിവുകളിലേക്ക് ഇനിയും അപേക്ഷിക്കാം: തീയതി നീട്ടി

തിരുവനന്തപുരം: വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ 12 ഉം കൊച്ചിൻ ദേവസം ബോർഡിൽ നാലും കൂടൽമാണിക്യം ദേവസ്വത്തിൽ...
- Advertisment -

Most Popular

- Advertisement -