Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഇതുവരെ...

ശബരിമലയിൽ ഇതുവരെ ദർശനം നടത്തിയത് 1,36,000 പേർ : എഡിജിപി എസ് ശ്രീജിത്ത്

ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16 ന് നട തുറന്ന ശേഷം ഇതുവരെ 1,36,000 ത്തിൽ അധികം പേർ ദർശനം നടത്തിയതായി എഡിജിപി എസ് ശ്രീജിത്ത്. സന്നിധാനത്തെ പോലിസ് ക്രമീകരണങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ദിനം മാത്രം 55,000 ഓളം പേരാണ് ദർശനത്തിന് എത്തിയത്.

തീർഥാടനകാലത്തേക്കായി 18,000 പോലിസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. നിലവിൽ 3500 ഉ ദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

തീർഥാടകർ നിർദേശങ്ങൾ പാലിച്ച് ദർശനം നടത്തി മടങ്ങണം. വിർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരേയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരേയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. എല്ലാവർക്കും സുഗമമായ തീർഥാടനം ഉറപ്പാക്കുന്നതിനായി വിർച്യൽ ക്യൂ പാസ് അനുവദിച്ചിട്ടുള്ള ദിവസം തന്നെ ദർശനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെഹ്റു ട്രോഫി പന്തൽ കാൽനാട്ട് കർമ്മം

ആലപ്പുഴ : നെഹ്റു ട്രോഫി വള്ളംകളിയുടെ പന്തൽ നിർമാണത്തിന് ഔദ്യോഗിക തുടക്കമായി. പുന്നമട ഫിനിഷിംഗ് പോയിന്‍റിൽ  പന്തൽ കാൽനാട്ടുകർമം എൻ.ടി.ബി.ആർ. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസ് നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ...

പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ദക്ഷിണ റെയിൽവേയ്ക്ക് 10,000 രൂപ പിഴ

ആലപ്പുഴ : മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാതെ കുട്ടികൾ ഉൾപ്പെടെ നടന്ന് പോകുന്ന വഴിയിൽ വലിച്ചെറിയുകയും സമീപമുള്ള നീർച്ചാൽ മലിനമാക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് ദക്ഷിണ റെയിൽവേയുടെ സീനിയർ സെക്ഷൻ എഞ്ചിനീയറിൽ നിന്നും  10,000...
- Advertisment -

Most Popular

- Advertisement -