മാഡ്രിഡ് : കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ സ്‌പെയിനിൽ ഇതുവരെ 158 മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു .നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.സ്പെയിനിലെ ബോറിയോഡെല ടോറെ, വലൻസിയ തുടങ്ങിയ നഗരങ്ങളിൽ കനത്ത വെള്ളപ്പൊക്കമാണുണ്ടായത് . അയ്യായിരത്തോളം വീടുകളിൽ വെള്ളം കയറി. പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി .വൈദ്യുതിയും കുടിവെള്ളവും ലഭിക്കാതെ ആളുകൾ ബുദ്ധിമുട്ടുകയാണ് .ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് എട്ടുമണിക്കൂറിനിടെ പെയ്തത്.