Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണക്കൊള്ള...

ശബരിമല സ്വർണക്കൊള്ള : തന്ത്രി ഗൂഢാലോചനയിൽ പങ്കാളിയാണെന്നതിന് തെളിവില്ലെന്ന് കോടതി

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരേ തെളിവുകൾ ഹാജരാക്കാൻ എസ്ഐടിക്ക് ആയില്ലെന്ന് കോടതി. തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഉത്തരവിലാണ് കൊല്ലം വിജിലൻസ് കോടതിയുടെ നിരീക്ഷണം. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതലയാണ്. പൂജകൾ ഉൾപ്പെടെയുള്ള താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതല.

എസ്ഐടി തന്ത്രിക്കെതിരേ മുന്നോട്ടുവെച്ച കാര്യങ്ങളിൽ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല .മഹസറിൽ ഒപ്പ് വെക്കാത്തത് ക്രിമിനൽ ഗൂഢാലോചന എന്ന വാദത്തെ ദുർബലപ്പെടുത്തുന്നതായും കോടതി നിരീക്ഷിച്ചു.ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് ഉത്തരവാദിത്തം എന്ന തന്ത്രിയുടെ വാദം കോടതി അംഗീകരിച്ചു. ദ്വാരപാലകക്കേസ്, കട്ടിളപ്പാളിക്കേസ് എന്നിവയിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവര് കഴിഞ്ഞ ദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെ.എസ്.ആർ.ടി.സി. യുടെ പുതിയ വോൾവോ 9600 എസ്എൽഎക്‌സ് ബസ് പരീക്ഷണയാത്ര നടത്തി

തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. യുടെ വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്. വോൾവോ പുതിയതായി നിർമ്മിച്ച...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകൻ എച്ച്.കെ. ദുവ അന്തരിച്ചു

ന്യൂഡൽഹി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പദ്മഭൂഷണ്‍ ജേതാവുമായ എച്ച്.കെ. ദുവ (88) അന്തരിച്ചു. ന്യൂഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2003 മുതല്‍ 2009 വരെ ദി ട്രിബ്യൂണിന്റെ എഡിറ്റര്‍ ഇന്‍ ചീഫ്...
- Advertisment -

Most Popular

- Advertisement -