നവാഹയജ്ഞ ദിവസങ്ങളിൽ രാവിലെ 7 ന് ശ്രീമദ് ദേവീഭാഗവത പാരായണം, 8.30 ന് ഗായത്രീ ഹോമം, 11.30 ന് കുങ്കുമകലശാഭിഷേകം, 1 ന് അന്നദാനം, നാരായണീയ പാരായണം, 5.30ന് വിഷ്ണു സഹസ്രനാമാർച്ചന എന്നിവ ഉണ്ടാകും.
29 ന് രാവിലെ വാഗ്ബീജ മന്ത്രാർച്ചന, 9.30 ന് നവഗ്രഹ പൂജ. 30 ന് രാവിലെ 11ന് ശ്രീകൃഷ്ണാവതാരം, 12.30ന് ഉണ്ണിയൂട്ട്. 31 ന് രാവിലെ 11ന് നവ ദുർഗ്ഗാപൂജ. 1 ന് രാവിലെ 9.30ന് കുമാരീ പൂജ, രാത്രി 9.00ന് തിരുവാതിര. 2 ന് രാവിലെ 9.00ന് സ്വയം വര ഹോമം, 10.30 ന് പാർവ്വതി പരിണയ ഘോഷയാത്ര. 3 ന് രാവിലെ 9.30ന് മൃത്യുഞ്ജയ ഹോമം. 4 ന് രാവിലെ 9 ന് ശത്രുസംഹാര പൂജ, 10 ന് നവാക്ഷരീ ഹോമം. 5 ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഉച്ചയ്ക്ക് 12.30ന് ശ്രീഭൂതബലി, 3 ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.
മഹാമായ സേവാ സംഘം പ്രസിഡൻ്റ് എൻ നീലകണ്ഠശർമ്മ, സെക്രട്ടറി അനീഷ് പി ഓമനക്കുട്ടൻ, ട്രഷറർ ദേവദാസപ്പണിക്കർ, ജോ. സെക്രട്ടറി അർജ്ജുൻ ആർ നാഥൻ, കൺവീനർമാരായ പ്രദീപ് സി സി, ശ്രേയസ്സ് സതീഷ്, പി എസ് പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.