Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNews189 മൃതശരീരങ്ങൾ...

189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കും : തെരച്ചിൽ അവസാനിപ്പിക്കില്ല : റവന്യൂ മന്ത്രി

വയനാട് : ഉരുൾപൊട്ടലിൽ മരിച്ചവരുടെ 189 മൃതശരീരങ്ങൾ ഇന്ന് തന്നെ സംസ്കരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. തെരച്ചിൽ അവസാനിപ്പിക്കില്ലെന്നും കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.ഇതു സംബന്ധിച്ച .ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ് .ബെയ്‌ലി പാലം കടന്നു ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കും മന്ത്രി അറിയിച്ചു.

ഇന്നത്തെ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു.ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. വിവിധ ആശുപത്രികളില്‍ 91പേർ ചികിത്സയിലുണ്ട്. 256 പേർ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ഭീകരാക്രമണം : സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി

ന്യൂഡൽഹി : കശ്മീരിലെ പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി തിരിച്ചെത്തി. രാവിലെ ഏഴ് മണിയോടെയാണ് പ്രധാനമന്ത്രി ദില്ലിയിലെത്തിയത്. മുൻനിശ്ചയപ്രകാരം ഇന്നു രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ സൗദി യാത്ര അവസാനിക്കേണ്ടിയിരുന്നത്....

വിളപ്പിൽശാലയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം : വിളപ്പിൽശാലയിൽ ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി .പേയാട് വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭർത്താവ് രതീഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം....
- Advertisment -

Most Popular

- Advertisement -