വയനാട് : ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. കോഴിക്കോട് പതിമംഗലം സ്വദേശി അഷ്റഫിന്റെ മകൻ ആഷിഖ് (15) കൊയിലാണ്ടി സ്വദേശി ഷംഷീറിന്റെ മകൻ അദ്‌നാൻ (17) എന്നിവരാണ് മരിച്ചത്.കൊടുവള്ളി മസ്ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായ ഇവർ വിനോദയാത്രക്ക് എത്തിയതായിരുന്നു.
മറ്റൊരു കുട്ടി ഒഴുക്കിൽപ്പെട്ടതോടെ നീന്തൽ അറിയാവുന്ന ആഷിഖും അദ്നാനും രക്ഷിക്കാനായി ഇറങ്ങിയതായിരുന്നു.നാട്ടുകാർ എത്തിയാണ് ഇവരെ മുങ്ങിയെടുത്തത്.കുട്ടികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.






