പാലക്കാട് : ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ നിർമ്മാണ തൊഴിലാളികളായ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു .കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം . നിർമാണത്തിലിരുന്ന വീടിന്റെ സിറ്റൗട്ടിൽ ഉറങ്ങി കിടക്കുമ്പോഴാണ് ഇരുവർക്കും നേരെ അതിക്രമുണ്ടായത്. അയൽവാസിയായ യുവാവാണു പെട്രോൾ ബോംബ് എറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.ഇരുവരെയും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.