ബാങ്കോക്ക് : ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിൻ വീണ് 28 പേർ മരിച്ചു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബാങ്കോക്കിൽനിന്ന് 230 കിലോമീറ്റർ വടക്കുകിഴക്കായുള്ള നഖോൺ രത്ചസിമ പ്രവിശ്യയിലാണ് അപകടം നടന്നത്.ബാങ്കോക്കിൽ നിന്ന് ഉബോൺ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിൻ.തായ്‌ലൻഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽ പദ്ധതിക്കായാണ് ക്രെയിൻ സ്ഥാപിച്ചിരുന്നത്.ക്രെയിൻ ട്രെയിനിനു മുകളിലേക്ക് വീണതിന് പിന്നാലെ ട്രെയിൻ പാളംതെറ്റുകയും ട്രെയിനിന് തീപ്പിടിക്കുകയുമായിരുന്നു.






