Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശ്ശേരി മാർക്കറ്റ്...

ചങ്ങനാശ്ശേരി മാർക്കറ്റ് പൈതൃകമായി നിലനിർത്തുന്നതിന് 3കോടി രൂപ – അഡ്വ. ജോബ് മൈക്കിൾ എംഎൽഎ

ചങ്ങനാശ്ശേരി: പൈതൃകവും പ്രൗഡിയും ഒട്ടും നഷ്ടപ്പെടാതെ തന്നെ അടിമുടി മാറാൻ ഒരുങ്ങി ചങ്ങനാശ്ശേരി മാർക്കറ്റ്. ഇതിൻ്റെ പ്രാരംഭ നടപടി എന്ന നിലയിൽ എംഎൽഎയും മുൻസിപ്പൽ അധികാരികളും ഉദ്യോഗസ്ഥരും മാർക്കറ്റും പരിസരപ്രദേശങ്ങളും സന്ദർശിച്ചു. ചങ്ങനാശ്ശേരി മാർക്കറ്റ് പൈതൃകമായി നില നിർത്തി നവീകരിക്കുന്നത്തിന് ബഡ്ജറ്റിൽ 3കോടി രൂപ അഡ്വ ജോബ് മൈക്കിൾ എംഎൽഎ വകയിരുത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി ഉള്ള ആലോചന യോഗവും സ്ഥല സന്ദർശനവുമാണ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നത്.

മാർക്കറ്റ് പ്രദേശത്ത് വേനൽകാലത്തും മഴകാലത്തും സുഗമമായി വ്യാപാരം നടത്തുന്നതിന് സഹായിക്കുന്ന തരത്തിൽ ഉള്ള റൂഫിംഗ് സൗകര്യം ഒരുക്കുക, ചങ്ങനാശ്ശേരി മാർക്കറ്റിൻ്റെ തനതായ പൈതൃകം നഷ്ടപ്പെടാതെ കാത്ത് സൂക്ഷിക്കുക എന്നതുമാണ് ലക്ഷ്യമാക്കുന്നത്. PWD കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല.സമാനമായ മറ്റ് പ്രൊജക്ടുകളുടെ ആശയങ്ങളും ഉപയോഗപ്പെടുത്തി ഏറ്റവും അനുയോജ്യമായ രീതിയിൽ തന്നെ ആകും നിർമ്മാണം എന്ന് എംഎൽഎ അറിയിച്ചു. അതോടൊപ്പം ചങ്ങനാശ്ശേരി മാർക്കറ്റിലെ മുഴുവൻ ഓടകളും വൃത്തിയാക്കി നീരൊഴുക്ക് സുഗമമാക്കുകയും വെള്ളക്കെട്ട് തടയുവാനും നിർദ്ദേശം നൽകി.

യോഗത്തിൽ ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ബീന ജോബി, വൈസ് ചെയർമാൻ മാത്യൂസ് ജോർജ്,വാർഡ് കൗൺസിലർ ബാബു തോമസ്, രാജു ചാക്കോ,സന്തോഷ് ആൻ്റണി , മാർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജോൺസൺ ജോസഫ് പ്ലാന്തോട്ടം , അസോസിയേഷൻ്റെ മറ്റു ഭാരവാഹികൾ, PWD കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീലേഖ, എ. എക്സ്.ഇ മഞ്ജുള ,എ.ഇ. രാജി , PWD നിരത്ത് വിഭാഗം എ.എക്സ്.ഇ. സിനി, എ.ഇ അലൻ , വ്യാപാരികൾ തുടങ്ങിയവർ പങ്കെടുത്തു.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാഷണല്‍ ലോക് അദാലത്ത് ജൂണ്‍ എട്ടിന്

പത്തനംതിട്ട: കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും  പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും   ജില്ലയിലെ വിവിധ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജൂണ്‍...

എട്ടു വർഷംകൊണ്ട്  മൂന്നരലക്ഷത്തിലധികം  പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്തു :റവന്യൂ മന്ത്രി കെ രാജൻ

ആലപ്പുഴ : കഴിഞ്ഞ എട്ടു  വർഷംകൊണ്ട്   3,57000 പട്ടയങ്ങൾ സംസ്ഥാനത്ത്  വിതരണം ചെയ്‌തെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഈ  സർക്കാരിൻ്റെ കാലാവധി പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത്  അകെ പട്ടയം ലഭിച്ച കുടുംബങ്ങളുടെ എണ്ണം ...
- Advertisment -

Most Popular

- Advertisement -