Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപരിശുദ്ധ ​ഗീവർ​ഗീസ്...

പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ ബാവാ സഭാ സമാധാനത്തിന്റെ പ്രത്യാശാ ​ഗോപുരം: കാതോലിക്കാ ബാവാ

കോട്ടയം: പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉൾപ്പെടെയുള്ള പൂർവപിതാക്കൻമാർ മാർത്തോമ്മൻ ശ്ലൈഹിക പാരമ്പര്യത്തിന്റെ കാവൽക്കാരെന്ന് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

സ്വാതന്ത്ര്യത്തിന്റെയും, സ്വത്വത്തിന്റെയും ഉറപ്പുള്ള പാറകളെന്ന് അവരെ വിശേഷിപ്പിക്കാം. പരിശുദ്ധ ബസേലിയോസ് ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ 62ാം ഓർമ്മപ്പെരുന്നാൾ, പരിശുദ്ധ ബസേലിയോസ് ഔ​ഗേൻ പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ എന്നീ കാതോലിക്കാ ബാവാമാരുടെ സംയുക്ത ഓർമ്മപ്പെരുന്നാൾ എന്നിവയോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.

പരിശുദ്ധ ​ഗീവർ​ഗീസ് ദ്വിതീയൻ ബാവാ സഭാ സമാധാനത്തിന് വേണ്ടി പ്രത്യാശയുടെ ​ഗോപുരമായി നിന്ന പിതാവായിരുന്നെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിച്ചു. പാത്രിയർക്കീസിന് കൂടി  ബഹുമാനം നൽകുന്ന ഭരണഘടന ആ സമാധാന ചിന്തയുടെ ഭാ​ഗമാണ്. സഭയുടെ സമാധാനത്തിന് വേണ്ടി സ്വയം താഴുവാനും ആ പിതാവ് തയാറായി. എന്നാൽ സത്യവും നീതി ബോധവും കൈവിട്ടില്ല. ആ പിതാക്കൻമാരുടെ പാതയാണ് സഭ പിന്തുടരുന്നത്. പൂർവപിതാക്കൻമാർ പകർന്ന് നൽകിയ മാർത്തോമ്മൻ ശ്ലൈഹിക പാരമ്പര്യത്തിന്റെ സത്യമോ ഭരണവ്യവസ്ഥിതിയോ ലംഘിച്ചുള്ള സമാധാനം സാധ്യമാകില്ലെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.

രാവിലെ നടന്ന വിശുദ്ധ മൂന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.​ഗബ്രിയേൽ മാർ ​ ഗ്രീ​ഗോറിയോസ്, ഡോ.​ഗീവർ​ഗീസ് മാർ തെയോഫിലോസ് എന്നിവർ സഹകാർമ്മികരായി. പരിശുദ്ധ പിതാക്കൻമാരുടെ കബറിടങ്ങളിൽ ധൂപപ്രാർത്ഥന, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ച വിളമ്പ് എന്നിവയോടെ ദേവലോകം പെരുന്നാളിന് സമാപനമായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ളും ച​ര​ക്കു​ക​പ്പ​ലു​ക​ളും സ​ർ​വീ​സ് പു​ന​രാ​രം​ഭിച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​റാ​ന്‍റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ളും മ​റ്റ് ച​ര​ക്കു​ക​പ്പ​ലു​ക​ളും സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച​താ​യി ഇ​റാ​ന്‍റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നാ​വി​ക ഉ​പ​രോ​ധ​ത്തി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന​താ​ണ് ഈ ​പു​തി​യ നീ​ക്കം. മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​നി​ന്ന യു​ദ്ധ​ത്തി​നും...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍-ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി. റോഡ് ഗേറ്റ്) ഏപ്രില്‍ 28ന് രാവിലെ എട്ട് മണി മുതല്‍ 30ന് വൈകിട്ട് ആറ് മണി വരെ ടാറിംഗ് പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -