Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് വരും...

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വേനല്‍ ചൂട്  കടുക്കുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. പാലക്കാട് കഴിഞ്ഞ ദിവസം 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.

ഉയര്‍ന്ന താപനിലയോടൊപ്പം അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള വായു തുടരുന്നതിനാല്‍, മലയോര മേഖലകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ നേതൃത്വ പരിശീലന ശില്പശാല സംഘടിപ്പിച്ചു .താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ ഭരണസമിതി...

ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം: ആദ്യദിവസം 10 പള്ളിയോടങ്ങൾ പങ്കെടുത്തു

ആറന്മുള: പാർത്ഥസാരഥി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ വള്ളസദ്യയ്ക്ക് തുടക്കം. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ പ്രത്യേകം ഒരുക്കിയ വേദിയിലെ വിളക്കിൽ ക്ഷേത്രത്തിൽ നിന്ന് പകർന്നു നൽകിയ ദീപം തെളിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ വള്ളസദ്യ ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -