കോഴിക്കോട് : റോഡിലേക്ക് ഒടിഞ്ഞുവീണ മാവിൻ്റെ കൊമ്പില്‍നിന്ന് മാങ്ങ പറിക്കുന്നതിനിടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാഞ്ഞുകയറി 3 പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപമാണ് അപകടം നടന്നത്. താമരശ്ശേരി സ്വദേശി ഗഫൂർ, കോഴിക്കോട് പെരുമണ്ണ സ്വദേശി ബിബീഷ് , എടവണ്ണപ്പാറ സ്വദേശി സതീഷ് കുമാർ എന്നിവർക്കാണ് സാരമായി പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഇതിൽ ഗഫൂറിന്റെ പരിക്ക് ഗുരുതരമാണ്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സാണ് അപകടത്തിൽപ്പെട്ടത്.