ഗുരുവായൂർ : ഗുരുവായൂർ അമ്പലനടയിൽ ഇന്ന് റെക്കോർഡ് വിവാഹം. പുലര്‍ച്ചെ നാലു മുതല്‍ ആറ് കല്യാണ മണ്ഡപങ്ങളിലായി 354 കല്യാണങ്ങളാണ് നടക്കുന്നത്. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്.
കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.ഒരു വിവാഹ സംഘത്തിൽ ഫൊട്ടോഗ്രഫർ അടക്കം 24 പേർക്കാണ് പ്രവേശനം .തിരക്ക് നിയന്ത്രിക്കാന്‍ ക്ഷേത്രനടയില്‍ 100 പോലീസുകാരും ദേവസ്വം സുരക്ഷാജീവനക്കാരായി 50 പേരുമുണ്ടാകും.