Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപേരൂർക്കട മാല...

പേരൂർക്കട മാല മോഷണക്കേസ് : മാലമോഷണം പോയിട്ടില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്

തിരുവനന്തപുരം : പേരൂർക്കടയിലെ ദലിത് യുവതി ബിന്ദുവിനെതിരെയുള്ള മാല മോഷണക്കേസിൽ വഴിത്തിരിവ് .പേരൂർക്കടയിലെ വീട്ടിൽ നിന്ന് മാല മോഷണം പോയിട്ടില്ലെന്നും മറവി പ്രശ്നമുള്ള വീട്ടുടമ ഓമന ഡാനിയൽ മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ചുള്ളിമാനൂർ സ്വദേശി ബിന്ദുവിനെതിരെ ജോലിക്കു നിന്ന വീട്ടിൽ നിന്നും സ്വർണ്ണാഭരണം കാണാനില്ലെന്ന വീട്ടുടമ ഓമന ഡാനിയലിൻെറ പരാതിയിലാണ് 2025 ഏപ്രില്‍23 ന് പേരൂർക്കട പൊലീസ് കേസെടുത്തത്.ഒരു രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തി ബിന്ദുവിനെ ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്ക്ക് 12 മണിവരെ അനധികൃതമായി കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്തിരുന്നു.മാല കിട്ടിയതായി ഓമന ഡാനിയൽ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ബിന്ദുവിനെ പൊലീസ് വിട്ടയച്ചു.

കാണാതായ മാല വീടിൻ്റെ പിന്നിലെ ചവർ കൂനയിൽനിന്നും ആണ് കണ്ടെത്തിയത് എന്നായിരുന്നു പൊലീസിന്റെ വാദം.എന്നാൽ ഈ വാദം  തെറ്റായിരുന്നുവെന്നും യുവതിയ മോഷണക്കേസിൽ കുടുക്കാൻ ശ്രമിച്ച പേരൂർക്കട എസ് എച്ച് ഒ ശിവകുമാർ, ഓമന ഡാനിയൽ എന്നിവർക്കെതിരെ നടപടിവേണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പയാറ്റിൽ സ്പീഡ് ബോട്ടുകൾക്ക് പൂർണ്ണ നിയന്ത്രണം

ആലപ്പുഴ : പമ്പയാറ്റിൽ കൈനകരി ചാമ്പ്യൻസ് ബോട്ട് ലിഗിൻ്റെ ഭാഗമായി സെപ്റ്റംബര്‍ 19 ന് വള്ളംകളി നടക്കുന്നതിനാൽ അന്നേദിവസം സ്പീഡ്ബോട്ടുകൾക്ക് പൂർണ്ണമായും നിയന്ത്രണം ഏർപ്പെടുത്തി. അതിക്രമിച്ച് കയറുന്ന സ്പീഡ് ബോട്ടുകൾക്കെതിരെ രജിസ്ട്രേഷൻ റദ്ദ്...

അയ്യപ്പന് കാണിക്കയായി ഹ്യുണ്ടായ് കാർ

ശബരിമല: ശബരിമല ക്ഷേത്രത്തിൽ അയ്യപ്പന് കാണിക്കയായി ഹ്യുണ്ടായ് ഐ10 നിയോസ്. കെശ്വിൻ ഹ്യുണ്ടായ് ആണ് കാണിക്കയായി പുതിയ കാർ നൽകിയത്. കാറിന്റെ താക്കോൽ എം ഡി ഉദയ്കുമാർ റെഡ്ഡി ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ...
- Advertisment -

Most Popular

- Advertisement -