Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക്  സർക്കാർ നൽകിയത്  395 കോടി രൂപ

തിരുവനന്തപുരം: പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം  ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്ക് ഇതുവരെയായി 395 കോടി രൂപ നൽകി. ഇതിന് പുറമെ ശബരിമലക്ക് പ്രത്യേക ഫണ്ടും നൽകിയിട്ടുണ്ട്. ദേവസ്വം ക്ഷേത്രങ്ങളുടെ പണം സർക്കാർ വകമാറ്റുന്നു എന്ന കുപ്ര പ്രചാരണത്തിനിടെയാണ് സർക്കാർ നിയമസഭയിൽ കണക്കുകൾ വിശദീകരിച്ചത്.

എന്നാൽ ക്ഷേത്രങ്ങളുടെ പരിപാലനത്തിനും സുഖകരമായ നടത്തിപ്പിനും സർക്കാർ വിവിധ ദേവസ്വങ്ങൾക്ക് നൽകിയത് കോടികളുടെ സഹായമായതിൻ്റെ  കണക്ക് ദേവസ്വം വകുപ്പ് നിയമസഭയെ അറിയിച്ചു. എട്ട് വർഷത്തിനിടെ ദേവസ്വം ബോർഡുകൾക്കായി സർക്കാർ അനുവദിച്ചത് 394.99 കോടി രൂപയാണ്.

ഇതിൽ തിരുവിതാംകൂർ ദേവസ്വത്തിന് 144 കോടി. കൊച്ചിൻ ദേവസ്വം ബോർഡിന് 26 കോടി, മലബാർ ദേവസ്വം 223 കോടി, കൂടൽമാണിക്യം 15 ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്ക്.  ശബരിമല മാസ്റ്റർ പ്ലാൻ ഉന്നതാധികാര സമിതിക്ക് അനുവദിച്ചത് 77.99 കോടി രൂപയുമാണ്.

കൂടാതെ ഓരോ ശബരിമല മണ്ഡലകാല സീസണിലും  വിവിധ വകുപ്പുകൾക്ക് ചിലവിനായി തുക നൽകുന്നുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : കേരളത്തിൽ ഇന്നും നാളെയും (03/02/2025 & 04/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി...

ആറന്മുള വള്ളസദ്യയ്ക്ക് സുരക്ഷാ ക്രമീകരണങ്ങളുമായി പോലീസ്

ആറന്മുള : പാർത്ഥസാരഥി ക്ഷേത്രത്തിൽ ഞായർ മുതൽ ആരംഭിക്കുന്ന  വള്ളസദ്യയുടെ  സുരക്ഷാക്രമീകരണങ്ങൾക്കായി പോലീസ് എയ്ഡ് പോസ്റ്റ് കിഴക്കേ നടയിൽ ആരംഭിക്കും. എല്ലാദിവസവും പോലീസ് ഉദ്യോഗസ്ഥരുടെ സേവനം എയ്ഡ് പോസ്റ്റിൽ ലഭ്യമാക്കുമെന്ന് ആറന്മുള പൊലീസ്...
- Advertisment -

Most Popular

- Advertisement -