ആലപ്പുഴ: 42-ാമത് ഭാഗവത സത്രത്തോടനുബന്ധിച്ച് നടത്തിയ 16008 ഗോപികമാർ അണിനിരന്ന ഗോപിക സംഗമത്തിന്റെ ഭാഗമായി ലഹരിക്കതിരായ പ്രതിജ്ഞ നടത്തി. സിനിമ താരം നവ്യാനായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സത്രത്തോടനുബന്ധിച്ച് ഗാനരചയിതാവായ വയലാർ മാധവൻകുട്ടി രചിച്ച് പ്രസിദ്ധ സംഗീതസംവിധായകനായ വിദ്യാധരൻ മാസ്റ്റർ ഈണം നൽകിയ 9 ഗാനങ്ങൾ അടങ്ങിയ സംഗീത ആൽബം നവ്യാനായർ 42-ാ മത് ശ്രീമദ് ഭാഗവത സത്രം ചെയർമാൻ അഡ്വ. പി എസ് ശ്രീകുമാറിനു നൽകി പ്രകാശനം ചെയ്തു.
ജനറൽ കൺവീനർ കെ കെ ഗോപകുമാർ, ഗോപിക സംഗമം കൺവീനർ ജി മനോജ് കുമാർ എന്നിവർ സന്നിഹിതരായി.