തൃശ്ശൂർ : തൃശ്ശൂരില്‍ ഉറങ്ങിക്കിടന്നവര്‍ക്ക് മേല്‍ തടിലോറി പാഞ്ഞുകയറി 5 പേര്‍ മരിച്ചു.പുലർച്ചെ നാലേകാലോടെ നാട്ടികയിൽ പണി നടക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കണ്ണൂരിൽനിന്നു തടി കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് പാഞ്ഞു കയറിയത്.ഹൈവേയിൽ ടെന്റു കെട്ടി താമസിച്ചവരാണ് അപകടത്തിൽപ്പെട്ടത് .പാലക്കാട് ഗോവിന്ദാപുരത്തിന് സമീപം ചെമ്മന്തോട് കോളനി നിവാസികളാണ്. ഡൈവേർഷൻ ബോർഡ് ഡ്രൈവർ കാണാതിരുന്നതാണ് അപകടകാരണമെന്നാണ് സൂചന .ഡ്രൈവറെയും ക്ലീനറെയും അറസ്റ്റ് ചെയ്തു.