പത്തനംതിട്ട : പോക്സോ കേസിൽ പ്രതിക്ക് 5 വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വർഗീസിന്റെതാണ് വിധി.
കല്ലൂപ്പാറ ചെങ്ങരൂർ സ്വദേശി സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ അധികമായി മൂന്ന് മാസം കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കീഴ്‌വായ്‌പ്പൂര് പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി
സ്കൂൾ ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകും വഴി പത്തുവയസ്സുകാരന് നേരേ പ്രതി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ജെയ്സൺ മാത്യൂസ് ഹാജരായി.